അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ പ്രഥമ പതിപ്പ് 2026 ഓഗസ്റ്റ് 3-ന് ആരംഭിക്കും. 2026 ജൂലൈ 31-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Under the patronage of Mansour bin Zayed, the inaugural Al Wathba Dates Festival (Rutab) will take place from 3-9 August 2026 in Al Wathba Region, Abu Dhabi. Organised by @torathehc, as part of Sheikh Zayed Summer Festival, the event will promote agricultural best practices. pic.twitter.com/iTh3QM926Z
— مكتب أبوظبي الإعلامي (@ADMediaOffice) July 31, 2026
ഷെയ്ഖ് സായിദ് സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഈ ഈന്തപ്പഴ ഉത്സവം 2026 ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 9 വരെ നീണ്ട് നിൽക്കും.
അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ മേള സംഘടിപ്പിക്കുന്നത്. അൽ വത്ബ ഡേറ്റ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ആകെ 5.677 മില്യൺ ദിർഹം സമ്മാനതുകയ്ക്കായുള്ള 18 പ്രത്യേക മത്സരയിനങ്ങൾ അരങ്ങേറുന്നതാണ്.
Cover Image: Abu Dhabi Media Office.

