ഖത്തർ: ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരും

featured GCC News

ഓഗസ്റ്റ് മാസത്തിൽ ചൂടും, ഈർപ്പമുള്ള കാലാവസ്ഥയും തുടരുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ജൂലൈ 31-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വേനൽക്കാലത്തിന്റെ മൂന്നാം മാസമായ ഓഗസ്റ്റിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ തുടരുമെന്നും, കാര്യമായ മഴ ലഭിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

2026 ഓഗസ്റ്റ് മാസത്തിൽ കാറ്റ് കൂടുതലും കിഴക്കൻ ദിശയിലായിരിക്കും വീശുന്നതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് ആപേക്ഷിക ആർദ്രത വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.