മിഡിൽ ഈസ്റ്റ് എനർജി പ്രദർശനം 2026 സെപ്റ്റംബർ 1-ന് ആരംഭിക്കും. 2026 ഓഗസ്റ്റ് 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Dubai hosts Middle East Energy Dubai from 1 to 3 September 2026 at the Dubai World Trade Centre, featuring more than 1,900 exhibitors, over 1,200 VIPs and hosted buyers, and 150 speakers showcasing products and solutions that transform the energy landscape. pic.twitter.com/EVuFfxCaGz
— Dubai Media Office (@DXBMediaOffice) August 1, 2026
ഈ പ്രദർശനത്തിന്റെ അമ്പതാം വാർഷികമാണ് 2026-ൽ ആഘോഷിക്കുന്നത്. 1976-ലാണ് മിഡിൽ ഈസ്റ്റ് എനർജി പ്രദർശനത്തിന്റെ പ്രഥമ പതിപ്പ് അരങ്ങേറിയത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് എനർജി പ്രദർശനം 2026 സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 3 വരെ തുടരും. 1900-ൽ പരം പ്രദർശകർ ഇത്തവണത്തെ മിഡിൽ ഈസ്റ്റ് എനർജിയിൽ പങ്കെടുക്കുന്നതാണ്.
ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ, ക്രിട്ടിക്കൽ ആൻഡ് ബാക്കപ്പ് പവർ, പുനരുപയോഗ ഊർജ്ജം, ഊർജ്ജ മാനേജ്മെന്റ്, ബാറ്ററി സംഭരണം എന്നിവയുൾപ്പെടെ ആധുനിക ഊർജ്ജ സംവിധാനങ്ങളുടെ എല്ലാ നിർണായക ഘടകങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഈ പ്രദർശനം. 2026 ഏപ്രിലിൽ നടക്കേണ്ടിയിരുന്ന ഈ പ്രദർശനം മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് 2026 സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു.
Cover Image: WAM.

