ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തി

GCC News

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തി. 2023 ജനുവരി 19-നാണ് അദ്ദേഹം യു എ ഇയിലെത്തിയത്.

2023 ജനുവരി 19 മുതൽ ജനുവരി 21 വരെയാണ് ശ്രീ. വി. മുരളീധരൻ യു എ ഇയിൽ തുടരുന്നത്. ദുബായിലെത്തിയ അദ്ദേഹത്തെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ, ദുബായിലെ HOC ശ്രീ. സിദ്ധാർഥ കുമാർ ബറേലി സ്വാഗതം ചെയ്തു.

തുടർന്ന് അബുദാബിയിലെത്തിയ ശ്രീ. വി. മുരളീധരൻ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്തി.

https://twitter.com/IndembAbuDhabi/status/1616060891463663616

ഇന്ത്യയ്ക്കും, യു എ ഇയിലെ ഇന്ത്യക്കാർക്കും അദ്ദേഹം നൽകുന്ന ഉറച്ച പിന്തുണയ്ക്ക് ശ്രീ. വി. മുരളീധരൻ നന്ദി അറിയിച്ചു.

Source: Embassy of India, Abu Dhabi, United Arab Emirates.

യു എ ഇയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ സമാധാനപരവും, ഊര്‍ജ്ജസ്വലമായതുമായ ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ ശ്രീ. വി. മുരളീധരൻ പ്രശംസിച്ചു.

തുടർന്ന് അദ്ദേഹം അബുദാബിയിൽ വെച്ച് യു എ ഇ നീതിന്യായ വകുപ്പ് മന്ത്രി H.E. അബ്ദുല്ല അൽ നുഐമിയുമായി കൂടിക്കാഴ്ച്ച നടത്തി.

https://twitter.com/IndembAbuDhabi/status/1616057632640335875
Embassy of India, Abu Dhabi, United Arab Emirates.

യു എ ഇയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനും, നിയമകാര്യങ്ങളിൽ മികച്ച രീതിയിലുള്ള സഹകരണം ഉറപ്പ് വരുത്തുന്നതിനുമുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

With inputs from WAM. Cover Image: Embassy of India, Abu Dhabi, United Arab Emirates.