ദുബായ്: ഹത്ത കൾച്ചറൽ നൈറ്റ്സ് അവസാനിച്ചു

featured UAE

പന്ത്രണ്ട് ദിവസം നീണ്ട് നിന്ന രണ്ടാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് സാംസ്‌കാരിക മേള അവസാനിച്ചു. 2023 ജനുവരി 20-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റിയാണ് ഈ മേള സംഘടിപ്പിച്ചത്.

Source: Dubai Media Office.

എമിറാത്തി സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാനും അടുത്തറിയാനും അവസരം നൽകുന്ന ഈ മേളയിൽ ഇത്തവണ ആകെ ഇരുപത്തെണ്ണായിരത്തിലധികം സന്ദർശകർ പങ്കെടുത്തതായി അധികൃതർ അറിയിച്ചു.

Source: Dubai Media Office.

എമിറാത്തി സംസ്കാരത്തെയും, സമ്പ്രദായങ്ങളെയും, യുഎഇയിലെ തനത് കരകൗശല വൈദഗ്ധ്യത്തെയും, കലാരൂപങ്ങളെയും, മേഖലയിലെ നാടോടി അറിവുകളെയും അടുത്തറിയുന്നതിന് ഈ മേള അവസരമൊരുക്കി. പുതുതലമുറയിലേക്ക് ഈ അറിവുകളെയും പാരമ്പര്യത്തെയും പകരുക എന്നാണ് ഈ മേളകൊണ്ട് സംഘാടകർ ഉദേശിക്കുന്നത്.

Source: Dubai Media Office.

മേളയുടെ ഭാഗമായി സന്ദർശകർക്ക് ആസ്വദിക്കാനായി സംഗീത, നൃത്ത പരിപാടികളും, കുട്ടികൾക്കായുള്ള പരിപാടികളും, ഭക്ഷ്യമേളകളും ഒരുക്കിയിരുന്നു. മേളയുടെ ഭാഗമായി തേൻ ഉൾപ്പടെയുള്ള പ്രാദേശിക ഉത്പന്നങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ദുബായ് കൾച്ചർ ഒരുക്കിയ മാർക്കറ്റ് ഏറെ ശ്രദ്ധേയമായി.

Cover Image: Dubai Media Office.