ഒമാൻ: ജബൽ ഷംസിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തി

featured Oman

ജബൽ ഷംസ് മലനിരകളിൽ തുടർച്ചയായി രണ്ട് ദിവസം അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

2023 ജനുവരി 24-ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നൽകിയ അറിയിപ്പ് അനുസരിച്ച് രാജ്യത്തെ ഇരുപത്തിനാല് മണിക്കൂറിനിടയിലെ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയായ -2.1 ഡിഗ്രി സെൽഷ്യസ് ജബൽ ഷംസ് മലനിരകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വടക്കുകിഴക്കന്‍ ഒമാനിലെ നഗരമായ സൈഖിൽ 4.9 ഡിഗ്രി സെൽഷ്യസാണ് 2023 ജനുവരി 24-ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിസ്‌വയിൽ 10.6 ഡിഗ്രി സെൽഷ്യസ്, അൽ ഹമ്രയിൽ 11.3 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയാണ് അന്തരീക്ഷ താപനില.

https://twitter.com/OmanMeteorology/status/1617763360686354434

ജനുവരി 23-നും ജബൽ ഷംസ് മലനിരകളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയിരുന്നു. 2023 ജനുവരി 23-ന് -3.6 ഡിഗ്രി സെൽഷ്യസാണ് ജബൽ ഷംസ് മലനിരകളിൽ രേഖപ്പെടുത്തിയത്.

ഒമാനിൽ അന്തരീക്ഷ താപനില നിരീക്ഷിക്കാൻ ആരംഭിച്ച ശേഷം ജനുവരി 2015-ലാണ് ജബൽ ഷംസ് മലനിരകളിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ കേന്ദ്രം ഇതോടൊപ്പം അറിയിച്ചു. ജനുവരി 2015-ൽ ജബൽ ഷംസ് മലനിരകളിൽ -9.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.

Cover Image: https://commons.wikimedia.org/wiki/File:View_from_the_Balcony_Walk_Hike_at_Jebel_Shams_2019.jpg