ഒമാൻ: 2022/2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന തീയതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

GCC News

രാജ്യത്തെ 2022/2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന തീയതിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2023 ഫെബ്രുവരി 1-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

2022/2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന തീയതിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രണ്ടാം സെമസ്റ്റർ ആരംഭിക്കുന്ന തീയതിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ സാമൂഹികമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പിന്തുടരാനും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 2022/2023 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ 2023 ഫെബ്രുവരി 19 മുതൽ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.