മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 6 മുതൽ ആരംഭിക്കും

GCC News

മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഇന്ന് (2023 മാർച്ച് 6) മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ബ്രാൻഡ് ദുബായിയാണ് ഈ സംഗീത മേള സംഘടിപ്പിക്കുന്നത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ബ്രാൻഡ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ ഒരുക്കുന്നത്. 2023 മാർച്ച് 6, തിങ്കളാഴ്ച ആരംഭിക്കുന്ന മൂന്നാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ മാർച്ച് 12 വരെ നീണ്ട് നിൽക്കും.

താഴെ പറയുന്ന മെട്രോ സ്റ്റേഷനുകളിൽ വെച്ചാണ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്:

  • യൂണിയൻ സ്റ്റേഷൻ.
  • മാൾ ഓഫ് എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ.
  • ദുബായ് ഫിനാൻഷ്യൽ സെന്റർ സ്റ്റേഷൻ.
  • ശോഭ റിയാലിറ്റി സ്റ്റേഷൻ.
  • ബുർജ്മാൻ സ്റ്റേഷൻ.

ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇരുപതോളം കലാകാരൻമാർ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

Cover Image: A file photo of Dubai Metro Music Festival from WAM.