ഖത്തർ: റമദാനിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തി

GCC News

റമദാൻ മാസത്തിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 മാർച്ച് 22-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിലെ റോഡുകളിൽ റമദാൻ മാസത്തിൽ താഴെ പറയുന്ന സമയങ്ങളിൽ ട്രക്കുകൾക്ക് സഞ്ചരിക്കുന്നതിന് അനുമതിയില്ല:

  • രാവിലെ 7:30 മുതൽ രാവിലെ 10:00 മണിവരെ.
  • ഉച്ചയ്ക്ക് 12:30 മുതൽ വൈകീട്ട് 3:00 മണിവരെ.
  • വൈകീട്ട് 5:30 മുതൽ അർദ്ധരാത്രി വരെ.

അപകടങ്ങൾ കുറയ്ക്കുന്നതിനും, റോഡിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുമായി റമദാനിൽ ഈ തീരുമാനം പാലിക്കാൻ ട്രാക്ക് ഡ്രൈവർമാരോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

Cover Image: Qatar News Agency.