ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലേക്കെത്തുന്നവർ വിലകൂടിയ സാധനങ്ങൾ, അമിത അളവിലുള്ള പണം എന്നിവ തങ്ങളുടെ കൈവശം വെക്കുന്നത് ഒഴിവാക്കാൻ ഹജ്ജ്, ഉംറ മന്ത്രാലയം നിർദ്ദേശം നൽകി. 2023 ഏപ്രിൽ 1-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിലെത്തുന്ന ഉംറ തീർത്ഥാടകർ താഴെ പറയുന്ന വസ്തുക്കൾ കൈവശം സൂക്ഷിക്കുന്നത് ഒഴിവാക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്:
- സ്വർണ്ണക്കട്ടികൾ.
- രത്നങ്ങൾ ഉൾപ്പടെയുള്ള വിലമതിക്കാനാകാത്ത കല്ലുകൾ.
- വിലകൂടിയ ലോഹങ്ങള്‍.
- 16000 ഡോളറിൽ (60000 സൗദി റിയാലിൽ കൂടുതൽ) കൂടുതൽ മൂല്യമുള്ള കറൻസികൾ.