ദുബായ്: ഷെയ്ഖ് മുഹമ്മദ് രണ്ട് പുതിയ ഡെപ്യൂട്ടി ഭരണാധികാരികളെ നിയമിച്ചു

featured GCC News

എമിറേറ്റിന് പുതിയ രണ്ട് ഡെപ്യൂട്ടി ഭരണാധികാരികളെ നിയമിച്ച് കൊണ്ട് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒരു ഉത്തരവ് പുറത്തിറക്കി. 2023 ഏപ്രിൽ 28-നാണ് ദുബായ് ഭരണാധികാരി ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

‘2023/ 21’ എന്ന ഈ ഉത്തരവ് പ്രകാരം ദുബായിയുടെ ഒന്നാം ഉപഭരണാധികാരിയായി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചിട്ടുണ്ട്.

ദുബായിയുടെ രണ്ടാം ഉപഭരണാധികാരിയായി H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ നിയമിച്ചിട്ടുണ്ട്.

‘2023/ 21’ എന്ന ഈ ഉത്തരവ് നിലവിൽ വന്നതായും, ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.