രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 11, വ്യാഴാഴ്ച മുതൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മെയ് 10-ന് രാത്രിയാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
2023 മെയ് 11 മുതൽ മെയ് 13, ശനിയാഴ്ച വരെയുള്ള കാലയളവിലാണ് രാജ്യത്ത് ശക്തമായ മണൽക്കാറ്റിന് സാധ്യതയുള്ളത്. അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, തബൂക് എന്നിവിടങ്ങളിൽ ഇതിന്റെ പ്രഭാവം ശക്തമായിരിക്കും.
ഇതിന് പുറമെ മദീന, ഹൈൽ, റിയാദ്, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിലും ഈ മണൽക്കാറ്റ് അനുഭവപ്പെടാവുന്നതാണ്.
Cover Image: Saudi Press Agency.