രാജ്യത്തെ സ്വകാര്യ മേഖലയിൽ 2023 ജൂലൈ 10 മുതൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) നിർബന്ധമാക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് 2023 ജൂലൈ 9-ന് ഒമാൻ തൊഴിൽ മന്ത്രാലയം ‘7/2023’ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായ WPS നടപ്പിലാക്കാൻ തീരുമാനിച്ച് കൊണ്ട് മന്ത്രാലയം ‘299/2023’ എന്ന ഔദ്യോഗിക മന്ത്രിതല ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിലാണ് ഈ നടപടി. ഈ തീരുമാനം അനുസരിച്ച് ഒമാനിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിർബന്ധമായും WPS നടപ്പിലാക്കണമെന്ന് ഈ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2023 ജൂലൈ 10 മുതൽ താഴെ പറയുന്ന കാലാവധി അനുസരിച്ച് ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ WPS നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കുന്നതിന് ബാധ്യസ്ഥരാണ്:
Cover Image: Oman MoL.