2023 നവംബർ 22-ന് ആരംഭിക്കുന്ന പതിനഞ്ചാമത് അബുദാബി ആർട്ട് മേളയിൽ മുപ്പത്തൊന്ന് രാജ്യങ്ങളിൽ നിന്നുള്ള 92 ഗാലറികൾ പങ്കെടുക്കും. 2023 ഓഗസ്റ്റ് 8-ന് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
പതിനഞ്ചാമത് അബുദാബി ആർട്ട് 2023 നവംബർ 22 മുതൽ നവംബർ 26 വരെ നീണ്ട് നിൽക്കും. മനാരാത് അൽ സാദിയത്തിൽ വെച്ചാണ് അബുദാബി ആർട്ട് സംഘടിപ്പിക്കുന്നത്.
ഇത്തവണത്തെ അബുദാബി ആർട്ട് മേളയിൽ പുതിയതായി മുപ്പത്തേഴോളം ഗാലറികളാണ് പങ്കെടുക്കുന്നത്. ഇതോടെ അബുദാബി ആർട്ട് മേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മേളയായി പതിനഞ്ചാമത് പതിപ്പ് മാറുന്നതാണ്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് ഈ മേള സംഘടിപ്പിക്കുന്നത്. കല, സംസ്കാരം എന്നിവയുടെ ആഗോളതലത്തിൽ തന്നെയുള്ള പ്രധാനകേന്ദ്രങ്ങളിലൊന്നായി അബുദാബിയെ മാറ്റുന്നതിന് ഈ മേള സഹായകമാകുന്നതാണ്.
ഇത്തവണ ഇതാദ്യമായി ജോർജിയ, മെക്സിക്കോ, ബ്രസീൽ, സിങ്കപ്പൂർ, ചിലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഗാലറികൾ അബുദാബി ആർട്ട് മേളയിൽ പങ്കെടുക്കുന്നതാണ്.
Cover Image: Abu Dhabi Media Office.