ഒമാൻ: സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് MoCIIP പുതിയ നിബന്ധന ഏർപ്പെടുത്തി

featured GCC News

രാജ്യത്ത് സ്വര്‍ണ്ണം, വെള്ളി മുതലായ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വ്യാപാരം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പുതിയ പ്രവർത്തന വ്യവസ്ഥകൾ ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ (MoCIIP) അറിയിച്ചു.

https://twitter.com/Tejarah_om/status/1691063802140192768

2023 ഓഗസ്റ്റ് 14-നാണ് MoCIIP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഒമാനിൽ വിലപിടിച്ച ലോഹങ്ങൾ, രത്നക്കല്ലുകൾ മുതലായവ വിൽക്കുകയും, വാങ്ങുകയും ചെയ്യുന്ന മുഴുവൻ സ്ഥാപനങ്ങളും 5000 റിയാലിന് മുകളിൽ മൂല്യമുള്ള വാണിജ്യ ഇടപാടുകൾക്കായി ഇലക്ട്രോണിക് പേയ്മെന്റ്, ചെക്കുകൾ അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ എന്നിവയിൽ ഏതെങ്കിലും ഒരു മാർഗം നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഈ നിബന്ധന 2023 ഓഗസ്റ്റ് 14 മുതൽ ഒമാനിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

Cover Image: Pixabay.