യു എ ഇ: ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു

GCC News

ഇരുപത്തൊമ്പതാമത് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

തുടർന്ന് അദ്ദേഹം അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങൾ, പരിപാടികൾ എന്നിവ സന്ദർശിച്ചു.

2023 ഓഗസ്റ്റ് 14-നാണ് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ ആരംഭിച്ചത്. ഈ ചെസ്സ് മേള ഓഗസ്റ്റ് 25 വരെ നീണ്ട് നിൽക്കും.

അബുദാബി സ്പോർട്സ് കൗൺസിൽ, അബുദാബി ചെസ്സ് ക്ലബ് ആൻഡ് മൈൻഡ് ഗെയിംസ് എന്നിവരുടെ നേതൃത്വത്തിൽ അബുദാബി റാഡിസൺ ബ്ലൂ ഹോട്ടലിൽ വെച്ചാണ് ഈ ചെസ്സ് മേള സംഘടിപ്പിക്കുന്നത്. മൂന്ന് ലക്ഷം ദിർഹമാണ് അബുദാബി ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിലെ അകെ സമ്മാനത്തുക. അറുപത്തേഴ് രാജ്യങ്ങളിൽ നിന്നുള്ള 1600-ൽ പരം കളിക്കാർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്.

Cover Image: Pixabay.