നബിദിനം: ഒമാനിൽ സെപ്റ്റംബർ 28-ന് പൊതുഅവധി പ്രഖ്യാപിച്ചു

featured GCC News

നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച പൊതുഅവധിയായിരിക്കുമെന്ന് ഒമാൻ സർക്കാർ അറിയിച്ചു. ഒമാനിലെ സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും ഈ അവധി ബാധകമായിരിക്കും.

2023 സെപ്റ്റംബർ 24-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം ഒമാനിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സെപ്റ്റംബർ 28-ന് അവധിയായിരിക്കും.

സ്വകാര്യ മേഖലയിൽ ആവശ്യമെങ്കിൽ ഈ ദിവസം പ്രവർത്തിക്കുന്നതിന് തൊഴിലുടമയും, തൊഴിലാളികളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് മറ്റൊരു ദിവസം പകരമായി അവധി അനുവദിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കേണ്ടത്.