വിവിധ തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് 328 പ്രവാസികളെ നാട്കടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2023-ന്റെ മൂന്നാം പദത്തിലാണ് 328 പ്രവാസികളെ നാട്കടത്തിയിരിക്കുന്നത്.
2023 ഒക്ടോബർ 3-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. അൽ ദാഖിലിയ ഗവർണറേറ്റിലെ 228 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവരെ കണ്ടെത്തിയത്.
ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമങ്ങൾ ലംഘിച്ച 347 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്നുള്ള 328 പ്രവാസികളെയാണ് നാട്കടത്തിയത്.