രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും സ്വകാര്യ ആവശ്യങ്ങൾക്കായി കൈവശം കരുതുന്ന വസ്തുക്കൾ സംബന്ധിച്ച് കസ്റ്റംസ് നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ഖത്തർ കസ്റ്റംസ് അറിയിച്ചു. 2023 ഒക്ടോബർ 24-നാണ് ഖത്തർ കസ്റ്റംസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും തങ്ങളുടെ കൈവശമുള്ള സ്വകാര്യ ആവശ്യങ്ങൾക്കായുള്ള വസ്തുക്കൾ, ഉപഹാരങ്ങൾ എന്നിവ സംബന്ധിച്ചുള്ള കസ്റ്റംസ് നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഇത്തരം വസ്തുക്കളുടെ മൂല്യം 3000 ഖത്തർ റിയാലിൽ (അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസി) കൂടുതൽ ആയിരിക്കരുതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ഇത്തരം വസ്തുക്കൾ യാത്രികരുടെ സ്വകാര്യ ആവശ്യത്തിനുള്ളതായിരിക്കണമെന്നും, ഇവ ഖത്തറിൽ വ്യാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്ന അളവിൽ ഉള്ളവ ആയിരിക്കരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നവർ ഇത് സംബന്ധിച്ച നിബന്ധനകൾ https://www.customs.gov.qa/arabic/pages/default.aspx എന്ന ഖത്തർ കസ്റ്റംസ് വെബ്‌സൈറ്റിൽ നിന്ന് മനസ്സിലാക്കേണ്ടതാണ്.
Cover Image: Pixabay.