ജുമേയ്റ ബീച്ചിനരികിലെ സൈക്ലിംഗ് പാതകളിൽ നിന്നുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി ഒരു സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
2023 ഒക്ടോബർ 25-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഉം സുഖേയിം ബീച്ചിലെ സൈക്ലിംഗ് പാതകളിലും ഈ വാഹനം ഉപയോഗിച്ചുള്ള പരീക്ഷണം നടത്തുന്നുണ്ട്.
ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ മാലിന്യ നിർമാർജ്ജനം കൂടുതൽ ഫലപ്രദമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി. മനുഷ്യരുടെ ഭാഗത്ത് നിന്നുള്ള നിയന്ത്രണം തീർത്തും ഒഴിവാക്കിക്കൊണ്ട് പൂർണ്ണമായും സ്വയമായി പ്രവർത്തിക്കുന്നതാണ് ഈ ഇലക്ട്രിക് വാഹനം.
മറ്റു വാഹനങ്ങൾ, കാൽനടയാത്രികർ തുടങ്ങിയവയുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനുള്ള വിവിധ സെൻസറുകൾ ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ ചാർജ് ചെയ്യുന്നതിലൂടെ എട്ട് മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയുന്ന ഈ വാഹനം മണിക്കൂറിൽ നാല്പത് കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുക.
Cover Image: Screengrab from video by Dubai Media Office.