യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

UAE

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

2023 ഒക്ടോബർ 31-ന് അബുദാബിയിലെ ഖസ്ർ അൽ ബഹ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. രാജ്യത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടതും, യു എ ഇ പൗരന്മാരുടെ ക്ഷേമവുമായി ബന്ധപ്പെട്ടതുമായ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

Cover Image: Dubai Media Office.