ഖത്തർ: ഉം ലെഖ്ബ ഇന്റർചേഞ്ചിൽ ഡിസംബർ 15 മുതൽ ഗതാഗത നിയന്ത്രണം

Qatar

ഉം ലെഖ്ബ ഇന്റർചേഞ്ചിൽ 2023 ഡിസംബർ 15 മുതൽ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഡിസംബർ 13-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ദോഹയിലേക്കുള്ള ദിശയിൽ അൽ ഖാബിയ സ്ട്രീറ്റ്, അൽ ഷമാൽ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന പാലത്തിലെ ഉം ലെഖ്ബ (ലാൻഡ്‌മാർക്) ഇന്റർചേഞ്ചിലാണ് ഈ ഗതാഗത നിയന്ത്രണം. ഇതിന്റെ ഭാഗമായി ഇതുവഴി ഗതാഗതം അനുവദിക്കുന്നതല്ല.

2023 ഡിസംബർ 15 മുതൽ ഡിസംബർ 20 വരെയാണ് ഈ വഴിയിൽ ഗതാഗതം തടയുന്നത്. ഈ മേഖലയിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.

അൽ ഖാബിയ സ്ട്രീറ്റിൽ നിന്ന് വരുന്ന വാഹനങ്ങൾ തെക്ക് ദിശയിൽ സബാഹ് അൽ അഹ്‌മദ്‌ കോറിഡോർ ലക്ഷ്യമാക്കി യാത്ര തുടരാനും, തുടർന്ന് താനി ബിൻ ജാസിം ഇന്റർചേഞ്ച് ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനും അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.