ഖത്തർ: ഏതാനം ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനം

GCC News

ലുസൈൽ നഗരത്തിലെ അഞ്ച് ട്രാം സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.

താഴെ പറയുന്ന അഞ്ച് ട്രാം സ്റ്റേഷനുകളാണ് പുനര്‍നാമകരണം ചെയ്യുന്നത്:

  • എനർജി സിറ്റി സൗത്ത് – അൽ വെസിൽ എന്ന് പുനര്‍നാമകരണം ചെയ്യുന്നതാണ്.
  • ലുസൈൽ സെൻട്രൽ – ടർഫാത് സൗത്ത്.
  • എസ്പ്ലനേഡ് – മറീന നോർത്ത്
  • മറീന പ്രൊമനേഡ് – മറീന സെൻട്രൽ.
  • മറീന – മറീന സൗത്ത്.