ദുബായ്: നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചു

UAE

നാദ് അൽ ഷെബ റിസർവിലെ ഏതാനം റോഡുകളിൽ ട്രക്ക് ഗതാഗതം നിരോധിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഡിസംബർ 16-നാണ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ മെയ്ദാൻ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ദുബായ് പോലീസുമായി ചേർന്ന് കൊണ്ട് RTA നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം.

Source: Dubai RTA.

ഈ നിരോധനത്തിന്റെ ഭാഗമായി ഇരുപത്തിനാല് മണിക്കൂറും ഈ റോഡുകളിൽ ട്രക്ക് ഗതാഗതം അനുവദിക്കുന്നതല്ല.

ഈ നിരോധനം 2023 ഡിസംബർ ആദ്യം മുതൽ നിലവിൽ വന്നിട്ടുണ്ട്. ഇതോടനുബന്ധിച്ച് അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ് എന്നീ റോഡുകളിൽ നിന്നുള്ള പാതകളുടെ കവാടങ്ങളിൽ RTA പ്രത്യേക അടയാള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.