യു എ ഇ: വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിന് നിലവിൽ ആലോചിക്കുന്നില്ലെന്ന് അധികൃതർ

GCC News

വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് യു എ ഇ ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 2024 ജനുവരി 23-നാണ് യു എ ഇ ധനകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/MOFUAE/status/1749791925404651766

അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയങ്ങളിലെ അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിലാണ് യു എ ഇ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് അൽ ഖൗരി ഇക്കാര്യം അറിയിച്ചത്. അറബ് മോണിറ്ററി ഫണ്ടാണ് ഈ യോഗം സംഘടിപ്പിച്ചത്.

അറബ് രാജ്യങ്ങളിലെ സാമ്പത്തിക, ധനകാര്യ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുന്നതിനായാണ് ഈ യോഗം നടത്തിയത്.

വ്യക്തികൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.