സൗദിയിൽ 2 മരണം; 110 പേർക്ക് കൂടി COVID-19

GCC News

സൗദി അറേബ്യയിൽ കൊറോണാ ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 2 പേർ കൂടി മരണമടഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് COVID-19 മരണങ്ങളുടെ എണ്ണം 10 ആയി. ഇവർ രണ്ട് പേരും വിദേശികളാണ്.

ഇന്ന് 110 പേർക്ക് കൂടി കൊറോണാ വൈറസ് കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗദിയിൽ ആകെ COVID-19 കേസുകൾ ഇതോടെ 1563 ആയിട്ടുണ്ട്. ഇവരിൽ അപൂർവം ചില കേസുകൾ ഒഴികെ എല്ലാവരുടെയും ആരോഗ്യ സ്ഥിതി തൃപ്തികരമായി തുടരുന്നതായും മന്ത്രാലയം അറിയിച്ചു.