രാജ്യത്തെ ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ എഴുപത്തഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നതായി സൗദി അധികൃതർ അറിയിച്ചു. സൗദി ഊർജ്ജ വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൽമാനെ ഉദ്ധരിച്ച് കൊണ്ടാണ് പ്രാദേശിക മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ 75 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള ഒരു പദ്ധതിയ്ക്ക് രൂപം നൽകുന്നതിനുള്ള നടപടികൾ സൗദി ഊർജ്ജ വകുപ്പ് നടത്തിവരുന്നതായി അദ്ദേഹം അറിയിച്ചു. ഹ്യൂമൻ കപ്പാസിറ്റി ഇനീഷ്യേറ്റിവ് വേദിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയിലെ മറ്റു മേഖലകളെക്കാൾ ഊർജ്ജ മേഖലയിലെ തൊഴിലുകളിൽ ഉയർന്ന തോതിലുള്ള സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
Cover Image: Pixabay.