ഖത്തർ: മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് പുറത്തിറക്കി

featured GCC News

സ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം മുപ്പത് ദിവസത്തെ സാധുതയുള്ള പ്രത്യേക മെട്രോപാസ് പുറത്തിറക്കി. 2024 ഫെബ്രുവരി 29-നാണ് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ ഇക്കാര്യം അറിയിച്ചത്.

120 റിയാലാണ് ഈ മെട്രോപാസിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മെട്രോപാസ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയിൽ 30 ദിവസത്തെ പരിമിതിയില്ലാത്ത യാത്രാ സേവനങ്ങൾ ലഭിക്കുന്നതാണ്.

സ്ഥിരം യാത്രികർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ മെട്രോപാസ് ആദ്യമായി ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ ഗേറ്റുകളിൽ ഉപയോഗിക്കുന്ന തീയതി മുതൽ തുടർച്ചയായി 30 ദിവസത്തേക്കാണ് ഇവയുടെ സാധുത.