എമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു. 2024 മെയ് 1-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനം അനുസരിച്ച് ദുബായിലെ എല്ലാ ഫെഡറൽ ഗവണ്മെന്റ് ജീവനക്കാർക്കും (ജീവനക്കാർ ഓഫീസുകളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കാനാകാത്ത പദവികളിൽ ഒഴികെ) 2024 മെയ് 2, വ്യാഴം, മെയ് 3, വെള്ളി ദിനങ്ങളിൽ റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
സ്വകാര്യ മേഖലയിൽ കഴിയുന്നതും റിമോട്ട് വർക്കിങ്ങ് നടപ്പിലാക്കാൻ അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.