യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. 2026 ഓഗസ്റ്റ് 12-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. സന്ദർശനത്തിന്റെ ഭാഗമായി ബഹ്‌റൈൻ രാജാവ് യു എ ഇയിലെത്തിയിരുന്നു.

യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. പരസ്പര മുൻഗണനകളെയും താൽപ്പര്യങ്ങളെയും മുൻനിർത്തി വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥയിലും വികസനത്തിലും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

Source: WAM.

മധ്യപൂർവദേശത്തെ സംഭവവികാസങ്ങൾ, മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവയുൾപ്പെടെ പൊതുവായ താൽപ്പര്യമുള്ള വിഷയങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, H.H. ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൺ അൽ നഹ്യാൻ, സഹമന്ത്രി H.E. ഷെയ്ഖ് ഷഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, മറ്റു ഉന്നത ഉദ്യോഗസ്ഥർ, ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡിന്റെ കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, നിരവധി ഷെയ്ഖുമാരും ബഹ്‌റൈൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന പ്രതിനിധി സംഘം തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു.