ദുബായ്: ഇരുപത്തിരണ്ടാമത് അറബ് മീഡിയ ഫോറം മെയ് 27-ന് ആരംഭിക്കും

UAE

മേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും. 2024 മെയ് 21-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

മെയ് 27-ന് ആരംഭിക്കുന്ന ഇരുപത്തിരണ്ടാമത് അറബ് മീഡിയ ഫോറം മെയ് 29 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ അറബ് മീഡിയ ഫോറത്തിൽ മാധ്യമ മേഖലയിൽ നിന്നുള്ള മൂവായിരത്തിലധികം പ്രമുഖർ പങ്കെടുക്കും.