ഒമാൻ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്ത് 2024 ജൂൺ 11 മുതൽ അന്തരീക്ഷ താപനിലയിൽ പടിപടിയായുള്ള വർദ്ധനവ് രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജൂൺ 10-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/OmanMeteorology/status/1800139599987273915

വാരാന്ത്യത്തോടെ അന്തരീക്ഷ താപനില 45 ഡിഗ്രി മുതൽ 50 ഡിഗ്രി വരെ എത്തുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും, അൽ ദഹിറാഹ്, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളുടെ ഏതാനം മേഖലകളിലും അന്തരീക്ഷ താപനിലയിലെ ഈ വ്യതിയാനം വളരെയധികം പ്രകടമാകുന്നതാണ്.