ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് കുവൈറ്റ് ക്യാബിനറ്റ് രാജ്യത്തെ പൊതു മേഖലയിൽ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. 2024 ജൂൺ 11-നാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിലെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 16, ഞായറാഴ്ച മുതൽ ആരംഭിക്കുന്നതാണ്. 2024 ജൂൺ 16 മുതൽ ജൂൺ 18, ചൊവ്വാഴ്ച വരെ രാജ്യത്തെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ മുതലായവയ്ക്ക് ഈദുൽ അദ്ഹ അവധിദിനങ്ങളായിരിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
അവധിയ്ക്ക് ശേഷം രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനങ്ങൾ ജൂൺ 19, ബുധനാഴ്ച മുതൽ സാധാരണ രീതിയിൽ പുനരാരംഭിക്കുന്നതാണ്.