ഒമാൻ: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകൾ തുറക്കും

Oman

ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ മസ്കറ്റ് ഗവർണറേറ്റിലെ പാർക്കുകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. 2024 ജൂൺ 13-നാണ് മസ്കറ്റ് ഗവർണറേറ്റ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

മസ്കറ്റ് ഗവർണറേറ്റിലെ മുഴുവൻ പാർക്കുകളും, പൂന്തോട്ടങ്ങളും താഴെ പറയുന്ന പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് തുറക്കുന്നതാണ്:

  • ശനി മുതൽ ബുധൻ വരെ – രാവിലെ 9 മണിമുതൽ രാത്രി 11 വരെ.
  • വ്യാഴം, വെള്ളി, മറ്റു ഔദ്യോഗിക അവധിദിനങ്ങൾ – രാവിലെ 9 മണിമുതൽ രാത്രി 12 വരെ.