ദുബായ്: അൽ മൻഖൂൽ മേഖലയിലെ മൂന്ന് സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കി

GCC News

അൽ മൻഖൂൽ മേഖലയിലെ മൂന്ന് പ്രധാന സ്ട്രീറ്റുകളിലെ ട്രാഫിക് പുനഃക്രമീകരണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂൺ 25-നാണ് ദുബായ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി കുവൈറ്റ് സ്ട്രീറ്റ്, 12A സ്ട്രീറ്റ്, 10C സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഇന്റർസെക്ഷനുകൾ നവീകരിച്ചിട്ടുണ്ട്.

Source: Dubai RTA.

ഈ സ്ട്രീറ്റുകളിലെ ഗതാഗത കുരുക്ക് തടയുന്നതിനും, യാത്രകളിൽ അനുഭവപ്പെടുന്ന കാലതാമസം ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ടാണിത്.

“അൽ മൻഖൂൽ മേഖലയിൽ വലിയ ഗതാഗതത്തിരക്ക് വളരെ സാധാരണയായി അനുഭവപ്പെടാറുള്ളതാണ്. ഈ മേഖലയിൽ ട്രാഫിക് കൂടുതൽ സുഗമമാക്കുന്നതിനായി RTA ഏതാനം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കുവൈറ്റ് സ്ട്രീറ്റ്, 10C സ്ട്രീറ്റ് എന്നിവിടങ്ങളിലെ ജംഗ്ഷനുകളിൽ ഉണ്ടായിരുന്ന റൈറ്റ്-ഇൻ, റൈറ്റ്-ഔട്ട് ലെയിനുകളുടെ എണ്ണം രണ്ടിൽ നിന്ന് ഒന്നാക്കി ചുരുക്കുന്നതും, 10C സ്ട്രീറ്റിൽ ഒരു യു-ടേൺ അനുവദിക്കുന്നതും ഉൾപ്പടെയുള്ള നവീകരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു.”, RTA ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി ഇ ഓ ഹുസൈൻ അൽ ബന്ന അറിയിച്ചു.