അബുദാബി: എൻജിൻ ഓഫ് ചെയ്യാതെ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്

featured GCC News

വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാതെ അവ പാർക്ക് ചെയ്‌ത്‌, വാഹനങ്ങളിൽ നിന്ന് ഡ്രൈവർ പുറത്ത് പോകുന്നതിനെതിരെ അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2024 ജൂലൈ 6-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരത്തിൽ എൻജിൻ ഓഫ് ചെയ്യാതെ വാഹനം പാർക്ക് ചെയ്‌ത്‌ ഷോപ്പിങ്ങിനായും, എ ടി എം മെഷീനുകളിലേക്കും, പള്ളികളിലേക്കും പോകുന്നതും, ഇത്തരത്തിൽ പെട്രോൾ പമ്പുകളിൽ വാഹനം നിർത്തിയിട്ട് പോകുന്നതും ഒഴിവാക്കണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

എൻജിൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾ ശ്രദ്ധിക്കാൻ ആരുമില്ലാതെ കുറച്ച് സമയത്തേക്ക് പോലും നിർത്തിപോകുന്നത് വലിയ അപകടങ്ങൾക്കിടയാക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.