ഖത്തർ: വാരാന്ത്യത്തിൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്ത് വാരാന്ത്യത്തോടെ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജൂലൈ 9-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഈ വാരാന്ത്യത്തിൽ അറേബ്യ ഗൾഫ് മേഖലയിൽ ഒട്ടാകെ ഒരു വലിയ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഖത്തറിൽ ഇത് വെള്ളിയാഴ്ച കൂടുതൽ പ്രകടമാകുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

അന്തരീക്ഷ താപനില നാല്പത്തഞ്ച് ഡിഗ്രി സെൽഷ്യസിന് മുകളിൽ ആയിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ വെയിലേൽക്കുന്നത് ഒഴിവാക്കാനും, ജാഗ്രത പുലർത്താനും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.