ദുബായ് ഡേറ്റ്സ് ആദ്യ പതിപ്പ് ജൂലൈ 27-ന് ആരംഭിക്കും

UAE

ദുബായ് ഡേറ്റ്സിന്റെ ആദ്യ പതിപ്പ് 2024 ജൂലൈ 27-ന് ആരംഭിക്കും. 2024 ജൂലൈ 9-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. എമിറാത്തി സംസ്കാരത്തിൽ ഈന്തപ്പന, ഈന്തപ്പഴം എന്നിവയ്ക്കുള്ള പ്രാധാന്യം എടുത്ത് കാട്ടുന്നതിനായാണ് ഈ പ്രദർശനം.

ദുബായ് – അൽ ഐൻ റോഡിലെ അൽ റിമാൽ ഹാളിൽ വെച്ച് 2024 ജൂലൈ 27 മുതൽ ഓഗസ്റ്റ് 3 വരെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.