ഒമാൻ: യാത്രാവേളയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ

featured GCC News

യാത്രാവേളയിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുന്നതിന് സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. 2024 ജൂലൈ 22-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്ന സാഹചര്യങ്ങളിൽ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനായി പാലിക്കാവുന്ന താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഇത്തരത്തിൽ പങ്ക് വെച്ചിരിക്കുന്നത്:

  • തിരക്കുള്ളതും, തുറന്നതുമായ ഇടങ്ങളിലെ എ ടി എം കേന്ദ്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • ഹോട്ടൽ മുറികൾ, യാത്രാ സേവനങ്ങൾ, ടൂർ സേവനങ്ങൾ എന്നിവ ബുക്ക് ചെയ്യുന്നതിനായി വിശ്വാസ്യയോഗ്യമായ വെബ്സൈറ്റുകൾ ഉപയോഗിക്കുക.
  • പരിചയമില്ലാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നത് ഒഴിവാക്കുക.
  • സുരക്ഷിതവും, പ്രൈവറ്റ് ആയതുമായ വൈ-ഫൈ നെറ്റ്‌വർക്കുകൾ മാത്രം ഉപയോഗിക്കുക. പൊതു ഇടങ്ങളിലുള്ള വൈ-ഫൈ നെറ്റ്‌വർക്കുകൾ കഴിയുന്നതും ഒഴിവാക്കുക.
  • ഹോട്ടലുകൾ, കഫേകൾ തുടങ്ങിയ ഇടങ്ങളിലെ പൊതു കംപ്യൂട്ടറുകൾ ഉപയോഗിച്ച് കൊണ്ട് സ്വകാര്യ അകൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കുക.
  • വിദേശത്തേക്ക് പോകുന്നവർ തങ്ങളുടെ യാത്രാ വിവരങ്ങൾ ബാങ്ക് അധികൃതരെ ധരിപ്പിക്കുക. നിങ്ങളുടെ ബാക് അക്കൗണ്ടുകളിൽ നടക്കുന്ന അസ്വാഭാവികമായ ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ഇത് ബാങ്കിനെ സഹായിക്കുന്നതാണ്.
  • നിങ്ങളുടെ യാത്രാ വിവരങ്ങൾ, നിങ്ങൾ ഇപ്പോളുള്ള ഇടത്തിന്റെ വിവരങ്ങൾ എന്നിവ കഴിയുന്നതും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക.