സമ്മർ 2024: 6 ദശലക്ഷത്തിലധികം പൂച്ചെടികൾ നട്ടുപിടിപ്പിച്ച് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

featured GCC News

അബുദാബി സിറ്റി മുനിസിപ്പാലിറ്റി വേനൽക്കാലത്ത് 6,500,000 പൂച്ചെടികൾ വിജയകരമായി നട്ടുപിടിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഈ വേനലിൽ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിന്റെ 100 ശതമാനവും കൈവരിച്ചതായി അധികൃതർ അറിയിച്ചു. 2024-ലെ വേനൽക്കാലത്തും ശൈത്യകാലത്തുമായി അബുദാബി നഗരത്തിൻ്റെയും അതിൻ്റെ പ്രാന്തപ്രദേശങ്ങളുടെയും സൗന്ദര്യാത്മക രൂപം വർധിപ്പിക്കുക, കാര്യക്ഷമത വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ട് 13 ദശലക്ഷം പൂച്ചെടികൾ നട്ടുപിടിപ്പിക്കുക എന്ന അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ നയത്തിന്റെ ഭാഗമായാണിത്.

അബുദാബി മുനിസിപ്പാലിറ്റി സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടും, യു എ ഇയിലെ പരിസ്ഥിതിക്ക് അനുയോജ്യമായ ചെടികൾ തിരഞ്ഞെടുത്തുമാണ് ഈ പ്രകൃതിദത്തമായ സൗന്ദര്യവൽക്കരണ ലാൻഡ്സ്കേപ്പിംഗ് പദ്ധതി നടപ്പിലാക്കുന്നത്.