ഒമാൻ: ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമങ്ങൾ കർശനമായി പാലിക്കാൻ നിക്ഷേപകർക്ക് നിർദ്ദേശം

featured GCC News

ഒമാനിലെ ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് നിയമങ്ങൾ നിക്ഷേപകർ കർശനമായി പാലിക്കണമെന്ന് മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ നിർദ്ദേശം നൽകി. 2024 സെപ്റ്റംബർ 16-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇത്തരം നിയമങ്ങളിലെ ലംഘനങ്ങൾ ശ്രദ്ധയിപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒമാൻ ഫോറിൻ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ് ലോ ’50/2019′ പ്രകാരമുള്ള ഇൻവെസ്റ്റ്മെന്റ് ലൈസന്സുകളുമായി ബന്ധപ്പെട്ട ലംഘനങ്ങളാണ് ഇപ്രകാരം കണ്ടെത്തിയിരിക്കുന്നത്.

മന്ത്രാലയത്തിന് കീഴിലുള്ള ഇൻവെസ്റ്റ്മെന്റ് സർവീസ് സെന്ററാണ് ഇപ്രകാരമുള്ള ലംഘനങ്ങൾ കണ്ടെത്തിയതായി അറിയിച്ചിരിക്കുന്നത്. ഇൻവെസ്റ്റ്മെന്റ് ലൈസൻസുകൾ നേടുന്നതുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കുന്നതിൽ വരുത്തിയിട്ടുള്ള വീഴ്ചകളാണ് ഏതാനം കമ്പനികൾ നടത്തിയിരിക്കുന്നതെന്ന് ഇൻവെസ്റ്റ്മെന്റ് സർവീസ് സെന്റർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.