ദുബായ്: ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് ഒക്ടോബർ 15-ന് ആരംഭിക്കും

GCC News

എമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും.

ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും, ദുബായ് എയർപോർട്ട്സ് ചെയർമാനും, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് സി ഇ ഓയുമായ H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. 2024 ഒക്ടോബർ 15-ന് ആരംഭിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് ഒക്ടോബർ 17 വരെ നീണ്ട് നിൽക്കും.

യു എ ഇ മന്ത്രിമാർ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, ഏവിയേഷൻ, എയ്റോസ്പേസ് മേഖലകളിലെ പ്രമുഖർ, എയർഫ്രെയ്റ്റ്, മൈന്റെനൻസ്, ഓവർഹോൾ ആൻഡ് റിപ്പയർ, ലോജിസ്റ്റിക്സ് മേഖലകളിലെ പ്രഫഷണൽസ് തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. വ്യോമയാന മേഖലയുടെ ഭാവി എങ്ങനെയായിരിക്കുമെന്ന് നിർവചിക്കുന്ന ഒരു പരിപാടിയായിരിക്കും ഏവിയേഷൻ ഫ്യൂച്ചർ വീക്ക് എന്ന് H.H. ഷെയ്ഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം ചൂണ്ടിക്കാട്ടി.