ഒമാൻ: പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു

featured GCC News

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ മസ്കറ്റ് മുനിസിപ്പാലിറ്റി പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. 2024 ഒക്ടോബർ 1-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സുസ്ഥിരതയിലൂന്നിയുള്ള പരിസ്ഥിതി ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും മുനിസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മുനിസിപ്പാലിറ്റി നടത്തുന്ന ശ്രമങ്ങളിൽ അണിചേരാൻ പൊതുസമൂഹത്തോട് അവർ ആഹ്വാനം ചെയ്തു.

പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറിച്ച് കൊണ്ട് പകരമായി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പ്രയോജനപ്പെടുത്താൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. ആരോഗ്യമുള്ളതും, വൃത്തിയുള്ളതുമായ ഒരു പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ ഉൾകൊള്ളുന്ന ഏതാനം പോസ്റ്ററുകൾ ഈ അറിയിപ്പിന്റെ ഭാഗമായി മുനിസിപ്പാലിറ്റി പങ്ക് വെച്ചു.

“ഒത്തൊരുമിച്ച് ഒരു പ്ലാസ്റ്റിക് മുക്ത ഭാവിയ്ക്കായി”, “ശുചിത്വമേറിയ ഒരു പരിസ്ഥിതിയ്ക്കായി പ്ലാസ്റ്റിക് ഒഴിവാക്കുക”, “മാറ്റം നിങ്ങളാകട്ടെ: പോംവഴിയുടെ ഭാഗമാകൂ” തുടങ്ങിയ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പോസ്റ്ററുകൾ.