യു എ ഇ: 2025 സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ബജറ്റിന് കാബിനറ്റ് അംഗീകാരം നൽകി

featured GCC News

2025 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര പൊതു ബജറ്റ് പദ്ധതിക്ക് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

71.5 ബില്യൺ ദിർഹം വരുമാനവും 71.5 ബില്യൺ ദിർഹം ചെലവുകളും കണക്കാക്കിയാണ് ഈ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. വരുമാനവും ചെലവും തമ്മിലുള്ള സന്തുലിത സമീപനം നിലനിർത്തുന്നതാണ് ഈ ബജറ്റ്.

ഈ ഫെഡറൽ ബജറ്റ് യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിനെ പ്രതിനിധീകരിക്കുന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയുടെ കരുത്തും, പ്രധാന വികസന, സാമ്പത്തിക, സാമൂഹിക പദ്ധതികളെ പിന്തുണയ്ക്കുന്നതിനുള്ള വിഭവങ്ങളുടെ സുസ്ഥിരതയും അടിവരയിടുന്നതാണ് ഈ ബജറ്റ്.

2025-ലെ ബജറ്റിൻ്റെ അംഗീകാരം ബഹുവർഷ സാമ്പത്തിക പദ്ധതിയുടെ (2022-2026) ഭാഗമാണ്. സാമൂഹിക വികസനം, പെൻഷനുകൾ, സർക്കാർ കാര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക കാര്യങ്ങൾ, സാമ്പത്തിക നിക്ഷേപങ്ങൾ, മറ്റു ഫെഡറൽ ചെലവുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലേക്ക് നീക്കി വെക്കുന്ന രീതിയിലാണ് 2025-ലെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.