അജ്‌മാൻ: പൊതുഗതാഗത സംവിധാനങ്ങളുടെ റൂട്ട് മാപ്പ് പുറത്തിറക്കി

UAE

അജ്മാനിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി. യാത്രികർക്ക് യാത്രാ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണിത്.

ബസ്, ഇന്റർസിറ്റി ബസ്, അബ്ര റൂട്ടുകൾ ഈ മാപ്പിൽ നിന്ന് ലഭ്യമാണ്. ഏറ്റവും അടുത്തുള്ള സ്റ്റേഷനുകൾ കണ്ടെത്തുന്നതിനും പൊതുഗതാഗത സംവിധാനങ്ങൾ സുഗമമായി ഉപയോഗിക്കുന്നതിനും ഈ മാപ്പ് സഹായകമാണ്.

https://eservices.ta.gov.ae/resources/a182ec7b/NWWCzqtw7wYqbul6JJynq3bc1CgV75ZZmBoTI_vL8DkRrPTvCsqTv_li98q9fuFWLB5RCPSHMN3MsX92vVA4bg== എന്ന വിലാസത്തിൽ നിന്ന് ഈ മാപ്പ് പി ഡി എഫ് രൂപത്തിൽ ലഭ്യമാണ്.