സൗദി അറേബ്യ: ട്രാഫിക് പിഴ തുകകളിൽ 50% ഇളവ് അനുവദിക്കുന്ന പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടി

GCC News

സൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. 2024 ഒക്ടോബർ 17-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയുടെ കാലാവധി 2024 ഒക്ടോബർ 18-ന് അവസാനിക്കുമെന്നാണ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ പദ്ധതിയുടെ കാലാവധി 2025 ഏപ്രിൽ 18 വരെ നീട്ടിയിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാക്കിയിരിക്കുന്നത്. ഈ പദ്ധതി ഉപയോഗിച്ച് കൊണ്ട് 2025 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ എല്ലാ പിഴതുകകളും ഇളവോടെ അടച്ച് തീർക്കാൻ അധികൃതർ അവസരം നൽകിയിട്ടുണ്ട്.

എല്ലാ പിഴതുകകളും ഒരുമിച്ച് അടയ്ക്കുന്നതിനും, അല്ലെങ്കിൽ ഓരോ പിഴ തുകകൾ വെവ്വേറെയായി അടയ്ക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.