ദുബായ്: വിന്റർ ക്യാമ്പ് പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി

UAE

താത്കാലിക വിന്റർ ക്യാമ്പുകൾ ഒരുക്കുന്നതിനുളള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2024 ഒക്ടോബർ 17-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2024 ഒക്ടോബർ 21 മുതൽ 2025 ഏപ്രിൽ അവസാനം വരെയാണ് വിന്റർ ക്യാമ്പിംഗ് സീസൺ. ഇതിനുള്ള പെർമിറ്റുകൾ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കികൊണ്ട് ഇപ്പോൾ നേടാവുന്നതാണ്.

ഇത്തവണ അൽ അവീറിലാണ് താത്കാലിക വിന്റർ ക്യാമ്പുകൾ ഒരുക്കുന്നതിനുളള ഇടമായി നിശ്ചയിച്ചിരിക്കുന്നത്. കുടുംബങ്ങൾ ഉൾപ്പടെയുള്ളവർക്ക് ഏറ്റവും മികച്ചതും, സുരക്ഷിതമായതുമായ ഇടാമായിരിക്കുമിതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

ക്യാമ്പിംഗ് സാധനങ്ങൾ, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവ നല്കാൻ ആഗ്രഹിക്കുന്ന പ്രാദേശിക വാണിജ്യ സ്ഥാപനങ്ങൾക്കുള്ള പെർമിറ്റുകൾക്കും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. ദുബായ് മുനിസിപ്പാലിറ്റി ഔദ്യോഗിക വെബ്സൈറ്റ്, ദുബായ് നൗ ആപ്പ്, ദുബായ് ബിൽഡിങ് പെർമിറ്റ് സംവിധാനം എന്നിവയിലൂടെ ഈ പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.