ചില പ്രത്യേക വിസകളിലുള്ള ഇന്ത്യക്കാർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസിറ്റ് വിസകളിൽ ഇളവ് അനുവദിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്യൻ യൂണിയൻ (EU), യുണൈറ്റഡ് സ്റ്റേറ്റ്സ് (US), യുണൈറ്റഡ് കിങ്ഡം (UK) എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് വിസകളിലുള്ള ഇന്ത്യക്കാർക്ക് പ്രീ-എൻട്രി വിസ കൂടാതെ യു എ ഇയിലേക്ക് പ്രവേശിക്കാവുന്നതാണ്.
ഇവർക്ക് യു എ ഇയിലെത്തിയ ശേഷം ആവശ്യമെങ്കിൽ നിശ്ചിത ഫീസ് അടച്ച് കൊണ്ട് തങ്ങളുടെ യു എ ഇയിലെ താമസത്തിന്റെ കാലാവധി നീട്ടാവുന്നതാണ്. ഇതിനായി ഇവർക്ക് വിസ സാധുത, ചുരുങ്ങിയത് ആറ് മാസത്തെ പാസ്സ്പോർട്ട് സാധുത എന്നിവ നിർബന്ധമാണ്.
നേരത്തെ EU, US, UK, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള റസിഡൻസി പെർമിറ്റുകളുള്ള ഇന്ത്യക്കാർക്ക് മാത്രമാണ് ഈ ഇളവ് അനുവദിച്ചിരുന്നത്.