വീടുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി. 2024 ഒക്ടോബർ 29-നാണ് സൗദി സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വീടുകളിൽ പതിയിരിക്കുന്ന അപകടസാധ്യതകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം സൗദി സിവിൽ ഡിഫെൻസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളാണ് സൗദി സിവിൽ ഡിഫെൻസ് അധികൃതർ നൽകിയിട്ടുള്ളത്:
- തീ, തീപിടിക്കുന്ന വസ്തുക്കൾ എന്നിവ കുട്ടികൾക്ക് എടുക്കാനാകുന്ന രൂപത്തിൽ സൂക്ഷിക്കരുത്.
- ഗ്യാസ് സ്റ്റവ്, ഗ്യാസ് സിലിണ്ടർ എന്നിവ കുട്ടികൾക്ക് എടുക്കാനാകാത്ത രീതിയിൽ സുരക്ഷിതമാക്കി വെക്കേണ്ടതാണ്.
- മൂർച്ചയേറിയ ഉപകരണങ്ങൾ കുട്ടികൾക്ക് എടുക്കാനാകാത്ത രീതിയിൽ സൂക്ഷിച്ച് വെക്കേണ്ടതാണ്.
- ഇലക്ട്രിക് സോക്കറ്റുകൾ സുരക്ഷിതമായി കവർ ചെയ്യേണ്ടതാണ്.
- ശുചീകരണപ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ദ്രാവകങ്ങൾ, മറ്റു രാസവസ്തുക്കൾ എന്നിവ കുട്ടികൾക്ക് എടുക്കാനാകുന്ന രീതിയിൽ സൂക്ഷിക്കരുത്.
- ഇലക്ട്രിക്കൽ ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണ്.
- ഇലക്ട്രിക്കൽ വയറുകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്.
- കുട്ടികളെ തനിയെ സ്വിമ്മിങ് പൂളുകൾക്ക് അരികിൽ നിർത്തരുത്.
Cover Image: Pixabay.