യു എ ഇ: പുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

featured GCC News

പുതിയ ദേശീയ ലഹരി വിരുദ്ധ നയത്തിന് യു എ ഇ ക്യാബിനറ്റ് അംഗീകാരം നൽകി. 2024 നവംബർ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ അബുദാബിയിൽ വെച്ച് നടന്ന പ്രത്യേക ക്യാബിനറ്റ് യോഗത്തിലാണ് പുതിയ നാഷണൽ ആന്റി-നാർകോട്ടിക്സ് സ്ട്രാറ്റജിയ്ക്ക് അംഗീകാരം നൽകിയത്.

ആഗോളതലത്തിലും, പ്രാദേശികതലത്തിലുമുള്ള ലഹരിമരുന്ന് കടത്ത് തടയുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നത്. 2023 ജൂൺ മാസത്തിൽ നാഷണൽ കൌൺസിൽ എഗൈൻസ്റ് ഡ്രഗ്സ് രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ഈ പുതിയ നയരൂപീകരണം.